തേ​ജ​സ്വി യാ​ദ​വി​ന് ന​ൽ​കി​യി​രു​ന്ന സെ​ഡ് പ്ല​സ് സു​ര​ക്ഷ പി​ൻ​വ​ലി​ച്ചു
തേ​ജ​സ്വി യാ​ദ​വി​ന് ന​ൽ​കി​യി​രു​ന്ന സെ​ഡ് പ്ല​സ് സു​ര​ക്ഷ പി​ൻ​വ​ലി​ച്ചു
Thursday, February 1, 2024 9:16 AM IST
പാ​റ്റ്ന: ബി​ഹാ​റി​ലെ മ​ഹാ​ഗ​ത്ബ​ന്ധ​ൻ സ​ർ​ക്കാ​രി​ന്‍റെ പ​ത​ന​ത്തി​ന് പി​ന്നാ​ലെ മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ആ​ർ​ജെ​ഡി നേ​താ​വു​മാ​യ തേ​ജ​സ്വി യാ​ദ​വി​ന് ന​ൽ​കി​യി​രു​ന്ന സെ​ഡ് പ്ല​സ് സു​ര​ക്ഷ അ​ധി​കാ​ര​മേ​റ്റ പു​തി​യ സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു.

നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ​യി​ൽ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ സാ​മ്രാ​ട്ട് ചൗ​ധ​രി​ക്കും വി​ജ​യ് കു​മാ​ർ സി​ൻ​ഹ​യ്ക്കും സെ​ഡ് പ്ല​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.


ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കൊ​പ്പം ബി​ജെ​പി​യു​ടെ ലോ​ക്‌​സ​ഭാ എം​പി​യാ​യ രാ​ജീ​വ് പ്ര​താ​പ് റൂ​ഡി​ക്കും ഇ​സ​ഡ് പ്ല​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ വി​വി​ധ വി​ഐ​പി​ക​ൾ​ക്കെ​തി​രാ​യ ഭീ​ഷ​ണി​യെ കു​റി​ച്ച് അ​വ​ലോ​ക​നം ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<